സ്‌കൂൾ തുറക്കൽ: മാർഗ്ഗരേഖ തയ്യാറാക്കാൻ ഉന്നതതല യോഗം ഇന്ന്

0
158

കേരളത്തിലെ സ്‌കൂളുകൾ തുറക്കുന്നതിലെ മാർഗരേഖകൾ രൂപീകരിക്കാൻ ഉന്നതതല യോഗം ഇന്ന് ചേരും.വൈകുന്നേരം അഞ്ചരയ്ക്കാണ് യോഗം,നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ രൂപീകരിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾക്ക് ക്ലാസുകൾ എന്നാണ് സർക്കാർ ആലോചിക്കുന്നത്. ഒരു ക്ലാസിൽ എത്ര കുട്ടികളെ പ്രവേശിപ്പിക്കാം എന്നതിലുത്പാപടെയുള്ള തീരുമാനം യോഗത്തിലുണ്ടാകും. സ്‌കൂൾ പ്രവർത്തന സമയത്തെ സംബന്ധിച്ച് സ്‌കൂളുകൾക്ക് തീരുമാനമെടുക്കാമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷിഫ്റ്റ് അടിസ്ഥാനത്തിലാകും സ്‌കൂൾ പ്രവർത്തിക്കേണ്ടതെന്നും നിർദേശമുണ്ടായിരുന്നു ഈ വിഷയങ്ങളുൾപ്പടെ ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനത്തിലെത്തും.