പാട്ടിന്റെ താളത്തിൽ ഡ്രംസ് വായിച്ചു മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ്

0
60

പാട്ടിന്റെ താളത്തിൽ ഡ്രംസ് വായിച്ചു മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ്. ആ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഏഴുമണിക്കൂർ മുൻപ് പങ്കിട്ട വീഡിയോ ഇത് വരെ കണ്ടത് 545,872 കാഴ്ചക്കാരാണ്.

ജെടിക്ക് ഒപ്പം സംഗീത സാന്ദ്രമായ ഒരു രാത്രി, ഒപ്പം അടിപൊളി ഭക്ഷണവും എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് പൃഥ്വി വീഡിയോ പങ്കുവച്ചത്. സുപ്രിയയും ഇതേ വീഡിയോ ഇൻസ്റ്റാഗ്രാം വഴി പങ്കിട്ടിട്ടുണ്ട്. നിരവധിപേരാണ് പൃഥ്വി പങ്കിട്ട വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. വിവിധ ഫാൻസ്‌ പേജുകളിലൂടെ ഇതിനകം തന്നെ വീഡിയോ വൈറലായി മാറുകയും ചെയ്തു.

ചോയിസ് ഹൗസ്‌, ജെടി, ഡ്രംസ്, കാജോൺ, തുടങ്ങിയ ഹാഷ് ടാഗോടുകൂടിയാണ് വീഡിയോ പൃഥ്വി പങ്കുവച്ചത്.
കഴിഞ്ഞദിവസം നടന്ന സൈമ പുരസ്‌കാര നിശയില്‍ അവാർഡുകളും നടൻ നേടിയിരുന്നു. പ്രിയ പത്‌നി സുപ്രിയക്ക് ഒപ്പമാണ് അവാർഡ് വാങ്ങാൻ നടൻ എത്തിയത്. ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധാന രംഗത്തെത്തിയ പൃഥ്വി, മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരമാണ് നേടിയെടുത്തത്.

2019ൽ മലയാളത്തിലെ സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ബിഗ് ബജറ്റ് ചിത്രമൊരുക്കിക്കൊണ്ടാണ് സംവിധാനത്തിലും അദ്ദേഹം അരങ്ങേറ്റം നടത്തിയത്. ആദ്യമായി സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ കയറിയ ചിത്രവുമായി മാറിയിരുന്നു. സ്റ്റൈലിഷ് സംവിധായകൻ എന്ന പേരും അദ്ദേഹത്തിന് ഇതിലൂടെ ലഭിച്ചു. ഒപ്പം നിർമ്മാണ രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.

കുരുതി എന്ന സിനിമയിലെ ലായിഖ് എന്ന കഥാപാത്രമാണ് ഏറ്റവും ഒടുവിൽ പൃഥ്വിയുടേതായി പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്. ജനഗണമന, ഭ്രമം, തീർപ്പ്, കടുവ, ബറോസ്, വിലായത്ത് ബുദ്ധ, ആടുജീവിതം, കാപ്പ തുടങ്ങി ഒരുപിടി സിനിമകൾ ഇനി ഇറങ്ങാനിരിക്കുന്നുമുണ്ട്. രണ്ടാം സംവിധാന സംരംഭമായ ബ്രോ ഡാഡി ചിത്രീകരണം പൂര്‍ത്തിയായി.