പൊന്മുടി, കല്ലാര്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

0
97

തിരുവനന്തപുരം ജില്ലയിലെ വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊന്മുടി, കല്ലാർ ഇക്കോടൂറിസം കേന്ദ്രങ്ങൾ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പ്രവർത്തിയ്ക്കുന്നതല്ല എന്ന് ജില്ലാ ഭരണകൂടം. സന്ദർശകരുടെ തിരക്കിനെ തുടർന്നു ഒക്ടോബർ ഒന്നു മുതൽ പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അടച്ചിട്ടത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടരമാസത്തോളം സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന പൊന്മുടി അടുത്തിടെയാണ് തുറന്നത്. ടൂറിസ്റ്റുകളുടെ തിരക്ക് ഏറിയതോടെ പൊന്മുടിയില്‍ പ്രവേശനത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

ഒന്നാം ഡോസ് കോവിഡ് വാക്‌സിനെടുത്തവര്‍, ആര്‍ടിപിസിആര്‍ പരിശോധന നടത്തിയവര്‍, കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ് ഒരുമാസം പിന്നിട്ടവര്‍ എന്നിങ്ങനെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്.