കൊച്ചി മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ലോക്നാഥ് ബെഹ്‌റ

0
88

കൊച്ചി മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് എംഡി ലോക്നാഥ് ബെഹ്‌റ .വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള വിവിധ വിഭാഗങ്ങള്‍ക്ക് നിരക്ക് ഇളവ് നല്‍കുന്നതിലും തീരുമാനം ഉണ്ടാകും. ഗാന്ധി ജയന്തി, കേരളപ്പിറവി ദിനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും 50 ശതമാനം നിരക്കില്‍ യാത്ര അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കൊച്ചി മെട്രോ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി വാരാന്ത്യങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.