സുധാകരന്റെ കീശയിൽ കരുണാകരനെ വിറ്റ കാശ്, സ്കൂൾ ഏറ്റെടുക്കാനായി സമാഹരിച്ച 16 കോടി എന്ത്‌ ചെയ്‌തെന്ന്‌ വ്യക്തമാക്കണം: എ എ റഹിം

0
114

കെ കരുണാകരനെ വിറ്റ കാശാണ് കെ സുധാകരന്റെ കീശയിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കെ കരുണാകരൻ പഠിച്ച സ്‌കൂൾ ഏറ്റെടുക്കുന്നതിന് വേണ്ടി പിരിച്ച പണം എന്ത് ചെയ്തുവെന്നും എവിടെ പോയെന്നും എ എ റഹിം ചോദിച്ചു. കെ കരുണാകരൻ പഠിച്ച രാജാസ് സ്‌കൂൾ ഏറ്റെടുക്കുന്നതിന് 16 കോടി രൂപയാണ് കണ്ണൂരിലെ കോൺഗ്രസ്സ് പിരിച്ചത് എന്നാൽ ഈ പണം എവിടെ പോയെന്നതിന് ഒരു രേഖയുമില്ല അതെന്ത് ചെയ്‌തെന്ന് സുധാകരൻ വ്യക്തമാക്കണമെന്നും റഹിം ആവശ്യപ്പെട്ടു.

ഇന്ന് ആ കീശയിലേക്ക് കെ മുരളീധരനും വീണിട്ടുണ്ടെന്നും,കരുണാകരൻ മുന്നറിയിപ്പ് നൽകിയ കോടാലിയാണ് മുരളീധരൻ പിടിക്കുന്നത്
എന്നും റഹിം വ്യക്തമാക്കി. കണ്ഠര് പൊളിറ്റിക്സ് അറിയാത്ത കെ സുധാകരന്റെ സർട്ടിഫിക്കറ്റ് സി പി ഐ എം സംസ്ഥാന സെക്രട്ടറിക്ക് ആവശ്യമില്ലെന്നും, ഇനിയും യുവതി യുവാക്കൾ കോൺഗ്രസ്സ് വിട്ട് വരുമെന്നും വാർത്താസമ്മേളനത്തിൽ എ എ റഹിം വ്യക്തമാക്കി.ആർ എസ എസ് അജണ്ട നാപ്പാക്കുന്ന മനുസ്മൃതികാലത്തെ അപരിഷ്‌കൃതനാണ് കെ സുധാകരൻ എന്നും ആർ എസ് എസ് മുന്നോട്ടു വെക്കുന്ന ആ പരിപ ഇവിടെ വേവില്ലെന്നും എ എ റഹിം പറഞ്ഞു.