ജാക്കി തെന്നിമാറി ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

0
36

കൊട്ടാരക്കര. പഞ്ചറായ ടയര്‍മാറ്റാന്‍ ജാക്കിവച്ച് ഉയര്‍ത്തുന്നതിനിടെ ജാക്കി തെന്നിമാറി ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുളക്കടയില്‍ പുലര്‍ച്ചെ നാലിന് വൈക്കോല്‍ കയറ്റിയ ലോറിയാണ് മറിഞ്ഞത്. തിരുവല്ല കോയിപ്രം സന്തോഷ്ഭവനില്‍ സുരേഷ് കുമാര്‍ (43) ആണ് മരിച്ചത്.

എം.സി റോഡില്‍ കുളക്കട ഹൈസ്‌കൂള്‍ ജംഗ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് കച്ചിയുമായി പോയ പിക്കപ്പിന്റെ പിന്‍ചക്രം കുളക്കടയില്‍ വെച്ച് പഞ്ചറായി. ജാക്കിവച്ച് ഉയര്‍ത്തി ടയര്‍ മാറ്റാനുള്ള ശ്രമത്തിലായിരുന്നു ഡ്രൈവര്‍ സുരേഷ് കുമാര്‍.

ജാക്കി തെന്നിമാറി പിക്കപ്പ് ലോഡുമായി ദേഹത്തേക്ക് മറിഞ്ഞു. കൊട്ടാരക്കര നിന്നും ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി കച്ചി മുഴുവന്‍ നീക്കം ചെയ്താണ് വാഹനം മാറ്റി ശരീരം പുറത്തെടുത്തത്. വാഹനം ഉയര്‍ത്തി സുരേഷിനെ പുറത്തെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.