Monday
12 January 2026
33.8 C
Kerala
HomeKeralaതെരഞ്ഞെടുപ്പ് കോഴകേസ്: സുരേന്ദ്രന് വീണ്ടും നോട്ടീസ്; മൊബൈല്‍ ഫോണ്‍ ഹാജരാക്കണം

തെരഞ്ഞെടുപ്പ് കോഴകേസ്: സുരേന്ദ്രന് വീണ്ടും നോട്ടീസ്; മൊബൈല്‍ ഫോണ്‍ ഹാജരാക്കണം

മഞ്ചേശ്വരം കോഴക്കേസില്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോണ്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം.

ഫോണ്‍ നഷ്ടപ്പെട്ടെന്നായിരുന്നു സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. നഷ്ടപ്പെട്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞ ഫോണ്‍ ഇപ്പോഴും സുരേന്ദ്രന്റെ കൈയിലുണ്ടെന്ന് സൈബര്‍വിഭാഗം കണ്ടെത്തിയിരുന്നു. ഏഴ് ദിവസത്തിനകം മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 16ന് ക്രൈംബ്രാഞ്ച് സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണ്, കെ സുന്ദരയെ അറിയില്ല, പരാതിയില്‍ പറയുന്ന ദിവസം കാസറകോട് ഉണ്ടായിരുന്നില്ല എന്നൊക്കെയായിരുന്നു സുരേന്ദ്രന്റെ മൊഴി. എന്നാൽ, ഏതെല്ലാം പച്ചക്കള്ളമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടർന്നാണ് സുരേന്ദ്രന് വീണ്ടും നോട്ടീസ് അയച്ചത്.

RELATED ARTICLES

Most Popular

Recent Comments