ഉത്തരേന്ത്യയിൽ അജ്ഞാത പനി, കാരണമറിയില്ലെന്ന് ആരോഗ്യവകുപ്പ്, മരണനിരക്ക് അതീവഗുരുതരം

0
66

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അജ്ഞാത പനി പടർന്നു പിടിക്കുന്നു. രോഗവ്യാപനം ത്വരിത ഗതിയിലാണ്. ഇതിനോടകം ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ദില്ലി ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് പനി പടർന്നു കഴിഞ്ഞു. ഉത്തർ പ്രാദേശിലാണ് ആദ്യം പനി റിപ്പോർട്ട് ചെയ്തത്. പനി ബാധിച്ച് ഫിറോസാബാദിൽ മാത്രം കഴിഞ്ഞ ദിവസം അറുപത് പേരാണ് മരിച്ചത്. പനി കാറ്റുപോലെ പടരുമ്പോഴും കാരണം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. ഡെങ്കി പണിക്ക് സമാനമായ ലക്ഷണങ്ങളാണ് രോഗികൾ കാണിക്കുന്നത് എന്നാൽ ഡെങ്കിപ്പനിയല്ല..നിര്‍ജ്ജലീകരണം, കടുത്ത പനി, രക്തത്തില്‍ പ്ലേറ്റ്ലെറ്റുകളുടെ കുറവ് തുടങ്ങിയ വിവിധ ലക്ഷണങ്ങളും രോഗികള്‍ക്കുണ്ടായിരുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.. കൃതമായി രോഗം ഏതാണെന്നു കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് ആരോഗ്യ വിദഗ്ദ്ധര്‍. അതേസമയം പനി കൊറോണ വൈറസ് ആണോ എന്നും സംശയം ഉയരുന്നുണ്ട്. രോഗികളിൽ നടത്തിയ ആർ ടി പി സി ആർ ടെസ്റ്റുകൾ നെഗറ്റീവ് ആണെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുമ്പോഴും പൊതുജനം ഇക്കാര്യത്തിൽ അത്ര വിശ്വസ്തരല്ല എന്നാണ് റിപ്പോർട്ടുകൾ. കുട്ടികളെയാണ് അധികവും ബാധിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആഗസ്റ്റ് 20നാണ് രോഗം ആദ്യമായി ഉത്തർപ്രദേശിന്റെ അതിർത്തി മേഖലകളിൽ റിപ്പോർട്ട് ചെയ്യുന്നത്.രോഗ ബാധിതരിൽ പ്ലേറ്റ്‌ലറ്റിന്റെ കുറവ് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഡങ്കി പനിയാകാമെന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവർത്തകർ മുന്നോട്ട് പോകുന്നത്.

അജ്ഞാത പനി ബാധിച്ചുള്ള മരണം വർധിക്കുന്നത് വലിയ ആശങ്കയാണ് ഉത്തരേന്ത്യയിൽ സൃഷ്ടിക്കുന്നത്. ഫിറോസാബാദിൽ മാത്രം അജ്ഞാത പനിയെ തുടർന്ന് അറുപത് പേരാണ് കഴിഞ്ഞ ദിവസം മാത്രം മരണമടഞ്ഞത്. പനി ബാധിച്ച എല്ലാ സംസ്ഥാനങ്ങളിലും സമാന അവസ്ഥയാണ്. കൃത്യമായി രോഗം ഏതാണെന്നും കാരണം എന്താണെന്നും കണ്ടെത്താനാകാതെ വന്നതോടെ ദേശിയ തലത്തിൽ കൃത്യമായ ചികിത്സ രീതിയും അവലംബിച്ചിട്ടില്ല. ഡെങ്കി പനിക്കുള്ള ചികിത്സയാണ് മിക്ക സംസ്ഥാനങ്ങളും അവലംബിക്കുന്നത്. കാരണം കണ്ടെത്തി മതിയായ ചികിത്സ നൽകിയില്ലെങ്കിൽ മറ്റൊരു വലിയ ദുരന്തത്തിലേക്കാണ് രാജ്യം എത്തുക എന്ന് വ്യക്തം.