തിരുവനന്തപുരം – കണ്ടെയ്ൻ മെന്റ് സോൺ: മ്യൂസിയം അടച്ചു

0
72

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന മ്യൂസിയം ഒരാഴ്ച മുമ്പ് തുറന്നെങ്കിലും വീണ്ടും അടച്ചു. മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെയ്ൻമെന്റ് സോണായതിനെ തുടർന്നാണിത്. എന്നാൽ പ്രഭാത, സായാഹ്ന സവാരിക്കാരെ അനുവദിക്കുന്നുണ്ട്.

അതേസമയം സാഹചര്യം അനുകൂലമാണെങ്കിൽ മൃഗശാല ഒക്ടോബർ ഒന്നിന് തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നേപ്പിയർ മ്യൂസിയത്തിലും നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലും ഒരേസമയം 25 പേരെയും ആർട്ട് ഗാലറിയിൽ 20 ആളുകളെയുമാണ് പ്രവേശിപ്പിച്ചിരുന്നത്. തമിഴ്നാട്ടിലടക്കം കുളമ്പുരോഗ ഭീഷണി നിലനിന്നിരുന്നതിനാലാണ് മൃഗശാല തുറക്കുന്നത് വൈകിയത്.