വെഞ്ഞാറമൂട്ടിൽ പാറമടയിൽ മുങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
62

വെഞ്ഞാറമൂടിനു സമീപം പാറമടയില്‍ മൃതദേഹം കണ്ടെത്തി. ഗോകുലം ആശുപത്രിയ്ക്ക് സമീപത്തെ പാറമടയില്‍ നിന്നാണ് മൃതദേഹമാണ് കണ്ടെത്തിയത്. വെട്ടുറോഡ് സ്വദേശി സനല്‍കുമാറിന്റെ മൃതദേഹമെന്നാണ് നിഗമനം.

വസ്ത്രങ്ങള്‍ കരയില്‍ കണ്ടതിനെതുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.