പൈപ്പ് മാറ്റുന്നു; ഗതാഗത നിയന്ത്രണം

0
80

തിരുവനന്തപുരം ജല അതോറിറ്റിയുടെ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി ഒബ്‌സർവേറ്ററി മുതൽ ആയുർവേദ കോളേജ് വരെ കാലപ്പഴക്കമുള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന പണി നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ നവംബർ 21 വരെ ഒബ്‌സർവേറ്ററി, നന്ദാവനം, വാൻറോസ്, ഊറ്റുകുഴി, പ്രസ് ക്ലബ് റോഡ്, വൈ.എം.സി.എ. റോഡ്, ഗാന്ധാരിയമ്മൻ കോവിൽ റോഡ്, മാഞ്ഞാലിക്കുളം ഗ്രൗണ്ട് ജങ്ഷൻ, ആയുർവേദകോളേജ് ഭാഗങ്ങളിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെടും.

ഈ റോഡുകളിലൂടെ ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായും റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് നിരോധിച്ചതായും സിറ്റി പോലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയിൽ ഈ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കും.