വലിയതുറ പാലത്തിന്റെ പുനർനിർമാണം അടുത്ത മാസം തുടങ്ങും

0
65

ശക്തമായ തിരയടിയിൽ തകർന്ന് പകുതിയോളം ഭാഗം വളഞ്ഞുപോയ വലിയതുറ കടൽപ്പാലത്തിന്റെ പുനർനിർമാണം അടുത്ത മാസത്തോടെ ആരംഭിക്കുമെന്ന് മാരിടൈം സി.ഇ.ഒ. എച്ച്.ദിനേശൻ അറിയിച്ചു.

വിനോദസഞ്ചാരികൾക്ക് കടൽക്കാഴ്ചകൾ കാണുന്നതിനുള്ള വ്യൂഡെക്കും തൊഴിലാളികൾക്ക്‌ മീൻപിടിത്ത ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും.

പാലത്തിന്റെ 50 മീറ്റർ ഭാഗം പൊളിച്ചുനീക്കിയാണ് നിർമാണം. പാലത്തിന്റെ നിരപ്പിൽനിന്ന് ഒൻപത് മീറ്റർ ഉയരത്തിലാണ് വ്യൂഡെക്ക് നിർമിക്കുക. ആറു കോടി രൂപ ചെലവിലാണ് പുനർനിർമാണം. ഹാർബർ എൻജിനീയറിങ്ങിന്റെ വിഴിഞ്ഞം യൂണിറ്റിനാണ് നിർമാണച്ചുമതല.