ഐ സി ബാലകൃഷ്ണൻ എംഎൽഎ സഹകരണ ബാങ്ക് നിയമനത്തിൽ കോഴ വാങ്ങി, വെളിപ്പെടുത്തലുമായി കെപിസിസി നേതാവ്

0
87

സുൽത്താൻ ബത്തേരി എം എൽ എ യും കോൺഗ്രസ് നേതാവുമായ ഐ സി ബാലകൃഷ്ണൻ എം എൽ എ കോഴ വാങ്ങിയെന്ന ആരോപണവുമായി കെ പി സി സി എക്സിക്യൂട്ടീവ് അംഗം പി വി ബാലചന്ദ്രൻ രംഗത്ത്. സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് എം എൽ എ കോഴ വാങ്ങുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട് എന്നാണ് പി വി ബാലചന്ദ്രന്റെ വെളിപ്പെടുത്തൽ.

സംഭവത്തിന് താൻ ദൃക്‌സാക്ഷിയാണ്, എം എൽ എ പ്രേരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴ വാങ്ങുന്നതിന് കൂട്ട് നിൽക്കേണ്ടി വന്നിട്ടുണ്ട്. കെ പി സി സി ക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ല. ഐ സി ബാലകൃഷ്ണൻ കോഴ വാങ്ങിയതിന്റെ തെളിവ് കയ്യിലുണ്ടെന്നും പി വി ബാലചന്ദ്രൻ വ്യക്തമാക്കി.