Sunday
11 January 2026
26.8 C
Kerala
HomeIndiaമികച്ച സംരക്ഷണം, കോവളം തീരത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

മികച്ച സംരക്ഷണം, കോവളം തീരത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

വിഭവങ്ങളുടെ സമഗ്രമായ പരിപാലനത്തിലൂടെ മനോഹരമായ തീരദേശവും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര അംഗീകാരം കരസ്ഥമാക്കി കോവളം. ഡെൻമാർക്കിലെ പരിസ്ഥിതി പഠന സ്ഥാപനമാണ് (എഫ്.ഇ.ഇ) ആഗോളതലത്തിൽ അംഗീകാരമുള്ള ഇക്കോ-ലേബൽ-ബ്ലൂ ഫ്ലാഗ് അംഗീകാരമാണ് കോവളം സ്വന്തമാക്കിയത്. കോവളം തീരം കൂടാതെ പുതുച്ചേരിയിലെ ഏദനും ഈ അംഗീകാരം നേടി. നേരത്തെ ഈ അംഗീകാരം ലഭിച്ച കാസർകോട്,കോഴിക്കോട് കാപ്പാട് എന്നീ കേരളം തീരങ്ങൾ ഉൾപ്പടെയുള്ള ഇന്ത്യയിലെ തീരങ്ങൾ അംഗീകാരം നിലനിർത്തുകയും ചെയ്തു.

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കർശനമായ 33 മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് കടൽത്തീരങ്ങൾക്ക് അംഗീകാരം നൽകുന്നത്. തീരദേശ ജലത്തിലെ മലിനീകരണം കുറക്കൽ, കടൽത്തീരത്തെ സൗകര്യങ്ങളുടെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കൽ, തീരദേശ ആവാസവ്യവസ്ഥയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കൽ, തീരദേശത്തേയ്ക്കു പോകുന്നവരിൽ ശുചിത്വവും അവരുടെ സുരക്ഷയും ഉയർന്ന നിലവാരത്തിൽ കാത്തുസൂക്ഷിക്കാൻ പ്രാദേശിക അധികൃതരെ പ്രാപ്തമാക്കൽ തുടങ്ങിയവയാണ് ബീംസ് പരിപാടിയുടെ ലക്ഷ്യം.

RELATED ARTICLES

Most Popular

Recent Comments