കേന്ദ്രസർക്കാരിന്റെ ‘വയോശ്രേഷ്‌ഠ’ പുരസ്കാരം കേരളത്തിന്

0
54

കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്‌ഠ’ പുരസ്കാരം കേരളത്തിന്. സാമൂഹ്യനീതിവകുപ്പിനാണ് ദേശീയ പുരസ്‌കാര നേട്ടം. വയോജന പരിപാലനത്തിലെ മികച്ച മാതൃകയ്ക്കാണ് പുരസ്കാരം.
‘രക്ഷിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമം ഉറപ്പാക്കൽ നിയമം’ (Maintenance and Welfare of Parents and Senior Citizens Act) ഏറ്റവും മികച്ച നിലയിൽ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം.

മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിൽ വരുത്താൻ കേരളത്തിനായി. പുരസ്‌കാരദാനം അന്താരാഷ്ട്ര വയോജനദിനമായ ഒക്ടോബർ ഒന്നിന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കും. ട്രയൽ അവാർഡ് ദാനം സെപ്റ്റംബർ 30-ന് രാവിലെ പത്തുമണിക്ക് നടക്കും.

അവാർഡിന് പരിഗണിക്കാൻ കേരളം മുന്നോട്ടുവെച്ച പ്രധാന നടപടികൾ:

1. പ്രധാനമായും, കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾ:

▪️കോവിഡ് കാലത്ത് മുതിർന്നവരുടെ പരിപാലനത്തിന് വയോക്ഷേമ കാൾ സെന്ററുകൾ തുടങ്ങി

▪️വൃദ്ധസദനങ്ങളിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കി

2. മോഡൽ സായംപ്രഭാ ഹോമുകൾ, വയോമിത്രം പദ്ധതി, വയോജന പാർക്ക് തുടങ്ങിയ പ്രാഥമികതല സേവനങ്ങൾ ഉറപ്പാക്കി

3. വയോമധുരം (സൗജന്യമായി ഗ്ലൂക്കോമീറ്റർ), മന്ദഹാസം (പല്ലു പൊഴിഞ്ഞവർക്കുള്ള ആശ്വാസം) എന്നീ വ്യക്തിഗത ആനുകൂല്യപദ്ധതികൾ നടപ്പാക്കി

4. വൃദ്ധസദനങ്ങളിൽ നടപ്പാക്കിയ വിവിധ ആരോഗ്യ-മാനസികാരോഗ്യ പരിപാലന നടപടികളും മാനസികോല്ലാസ സൗകര്യങ്ങളും ഒരുക്കി

5. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ പ്രവർത്തനങ്ങൾ

6. ഇ-ക്ഷേമ സോഫ്റ്റ്‌വെയറും മറ്റ് ഓൺലൈൻ ഡാറ്റാ കൈകാര്യ സംരംഭങ്ങളും കാര്യക്ഷമമാക്കി