ബെംഗളൂരുവില്‍ യാത്രക്കാരിയെ ബലാത്സംഗം ചെയ്ത് റോഡില്‍ തള്ളി; ടാക്സി ഡ്രൈവര്‍ പിടിയില്‍

0
67

ക​ര്‍​ണാ​ട​ക​യി​ലെ ബം​ഗ​ളൂ​രു​വി​ല്‍ യു​വ​തി​ക്ക് ക്രൂ​ര​പീ​ഡ​നം. ഐ​ടി ജീ​വ​ന​ക്കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ടാ​ക്സി​യി​ല്‍ യാ​ത്ര ചെ​യ്യവേ യു​വ​തി​യെ ഡ്രൈ​വ​ര്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി ബം​ഗ​ളൂ​രു ഇ​ല​ക്‌ട്രോ​ണി​ക് സി​റ്റി​ക്ക് സ​മീ​പം ആണ് സം​ഭ​വം.

നൈറ്റ് പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു യാത്രക്കാരി. സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ മുരുഗനെ ജീവന്‍ഭീമാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ടാക്‌സിയില്‍ യാത്ര ചെയ്യവേയാണ് വിജനമായ സ്ഥലത്ത് വെച്ച ഡ്രൈവര്‍ യുവതിയെ ആക്രമിച്ചത്.