25 കോടിയുടെ മയക്കുമരുന്നുമായി വിദേശ വനിതകള്‍ വിമാനത്താവളത്തില്‍ പിടിയില്‍

0
73

രണ്ട് വിദേശ വനിതകള്‍ മയക്കുമരുന്നുമായി മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. അഞ്ച് കിലോ ഹെറോയിനാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. ഇതിന് 25 കോടി രൂപ വില വരുമെന്ന് അധികൃതര്‍ പറഞ്ഞു.

ജൊഹന്നാസ്ബര്‍ഗില്‍ നിന്നാണ് ഇവര്‍ മുംബൈയിലെത്തിയത്. ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍.

കോടതിയില്‍ ഹജരാക്കിയ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേസില്‍ അന്വേഷണം തുടരുകയാണ്.