നാടിനൊരു ആംബുലൻസ് : മാതൃകയായി ഡിവൈഎഫ്ഐ

0
96

നാടിനൊരു ആംബുലൻസ് പദ്ധതിയുമായി ഡിവൈഎഐ എടപ്പറ്റ മേഖലാ കമ്മിറ്റി. ആതുരസേവന രംഗത്തു കൂടി സജീവമാക്കുകയാണ് ഡിവൈഎഫ്ഐ. പതിനാലര ലക്ഷം രൂപ മുടക്കി എല്ലാ സൗകര്യങ്ങളോടും കൂടിയ ആംബുലൻസാണ് വാങ്ങുന്നത്. ഇതിനുള്ള പ്രവർത്തനം അവസാന ഘട്ടത്തിലാണ്.

പ്രവാസികൾ, നാട്ടുകാർ, ഡിവൈഎഫ്ഐ പ്രവർത്തകർ എന്നിവരിൽ നിന്നാണ് പണം സ്വരൂപിക്കുന്നത്. കോവിഡ് രൂക്ഷമായ സമയത്ത് ഡിവൈഎഫ്ഐ സ്നേഹവണ്ടി പദ്ധതി പഞ്ചായത്തിലും നടപ്പിലാക്കിയിരുന്നു.

ഇത് ഒരുപാട് പാവപ്പെട്ട രോഗികൾക്കും മറ്റും ഉപകരിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ ആശയം ഉണ്ടാവുന്നത്. നാട്ടുകാരുടെ നല്ല സഹകരണമാണ് പദ്ധതിക്ക് ലഭിക്കുന്നത് . തുക സമാഹരണത്തിനായി ബിരിയാണി ഫെസ്റ്റ് നടത്തും. അടുത്ത മാസം തന്നെ ആംബുലൻസ് സേവനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് മേഖലാ കമ്മിറ്റി പ്രസിഡന്റ് ശ്രിജിൻ, സെക്രട്ടറി എഎൻ പ്രദീപ് എന്നിവർ പറഞ്ഞു.