‘മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം : മുഖ്യമന്ത്രി

0
68

മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ ബിഷപ്പിന്‍റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി കണക്കുനിരത്തി മറുപടി പറഞ്ഞത്.

4941 മയക്കുമരുന്ന് കേസുകളില്‍ 5422 പേരാണ് പ്രതികളായുള്ളത്. ഇവരില്‍ 2700 പേര്‍ (49.8 ശതമാനം) ഹിന്ദു മതത്തില്‍ പെട്ടവരാണ്. 1869 പേര്‍ (34.47 ശതമാനം) ഇസ്​ലാം മതത്തില്‍ പെട്ടവരാണ്. 853 പേര്‍ (15.73 ശതമാനം) ക്രിസ്തുമതത്തില്‍ പെട്ടവരാണ്.

ഇതില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. നിര്‍ബന്ധിച്ച്‌ മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവര്‍ത്തനം നടത്തിയതായോ പരാതികള്‍ ലഭിച്ചിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വില്‍പ്പനക്കാരോ പ്രത്യേക സമുദായത്തില്‍ പെടുന്നവരാണെന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു.