Wednesday
17 December 2025
30.8 C
Kerala
HomeIndia"ഇങ്ങനെയെങ്കിൽ ഡബിൾ പാസ് വേണ്ടി വരുമല്ലോ? പോടാ പട്ടേല്‍ ആ ഗുണ്ടാ ആക്ട് നടപ്പാക്കുമോ?"- ഗുജറാത്തിലെ...

“ഇങ്ങനെയെങ്കിൽ ഡബിൾ പാസ് വേണ്ടി വരുമല്ലോ? പോടാ പട്ടേല്‍ ആ ഗുണ്ടാ ആക്ട് നടപ്പാക്കുമോ?”- ഗുജറാത്തിലെ 21,000 കോടിയുടെ മയക്കുമരുന്ന് വേട്ടയില്‍ ഐഷ

ഗുജറാത്തിലെ അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഐഷ സുല്‍ത്താന. മയക്ക് മരുന്ന് മാഫിയാ രാജാക്കന്‍മാരുടെ പറുദീസയാണ് ഗുജറാത്തെന്നും ലക്ഷദ്വീപിൽ നടപ്പാക്കിയ ആ ഗുണ്ടാ ആക്ട് പോടാ പട്ടേൽ ഗുജറാത്തിലും കൊണ്ടുവരാനുള്ള തന്റേടം കാട്ടുമോ. ഇങ്ങനെയാണ് സ്ഥിതിയെങ്കിൽ ഗുജറാത്തിൽ കയറാൻ ഡബിൾ പാസ് വേണ്ടി വരുമല്ലോ. ലക്ഷദ്വീപ് മയക്കുമരുന്ന് കടത്തുകാരുടെ താവളമാകുന്നു എന്ന് പറഞ്ഞ പ്രഫുൽ പട്ടേൽ ഗുജറാത്തിലെ മയക്കുമരുന്ന് വേട്ട കണ്ടില്ലേയെന്നും ഐഷ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. പോസ്റ്റിന്റെ പൂർണ രൂപം.

രാജ്യത്തെ ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ട ഇന്നലെ ഗുജറാത്തില്‍ നടന്നു അതും 21000 കോടിയുടെ… സുധാകറിന്റെയും ഭാര്യ വൈശാലിയുടെയും ആഷി ട്രേഡിംങ്ങ് കമ്പനിയിലേക്ക് വന്ന കണ്ടെനറില്‍ നിന്നാണ് DRI ഉദ്യോഗസ്ഥര്‍ പിടികൂടിയത്… ഇത്ര ആത്മവിശ്വാസത്തില്‍ ഇത്ര വലിയ ക്വാണ്ടിറ്റി കടത്തണമെങ്കില്‍ എത്ര പ്രാവശ്യം സുഖകരമായി വേണ്ടപ്പെട്ടവരുടെ ഒത്താശയോടെ ഈ ട്രാന്‍സാക്ഷന്‍ നടന്നിരിക്കണം? DRIയിലെ ട്രാന്‍സ്ഫറായി വന്ന പുതിയ ഉദ്യോഗസ്ഥന്റെ സത്യസന്ധമായ ഇടപെടലുകളാണ് ഈ മയക്ക് മരുന്ന് കടത്തല്‍ പൊളിച്ചത്… ഇത്ര വലിയ മയക്ക് മരുന്ന് മാഫിയാ രാജാക്കന്‍മാരുടെ പറുദീസയാണല്ലോ ഇപ്പൊ ഗുജറാത്ത് അല്ലേ?

ലക്ഷദ്വീപില്‍ നിന്നും 90 നോട്ടിക്കല്‍ മൈല്‍ അകലെന്ന് 3000 കോടിയുടെ ശ്രീലങ്കയുടെ കപ്പലില്‍ നിന്നും മയക്ക് മരുന്ന് പിടിച്ചതിന് ദ്വീപ് നിവാസികളാരും അതില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇല്ലെന്നിരിക്കെ ദ്വീപില്‍ പാസ അടിച്ചേല്‍പ്പിക്കാന്‍ ആവേശം കാണിച്ച പോട പട്ടേലിന്റെ സ്വന്തം നാട്ടില്‍ 21000 കോടിയുടെ മയക്ക്മരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിള്‍ പാസ്സ നടപ്പാക്കേണ്ടി വരുമല്ലോ? പോടാ പട്ടേല്‍ അറിഞൊന്നു മനസ്സ് വെച്ച് ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടില്‍ നടപ്പാക്കണം…

സര്‍വ്വകക്ഷി യോഗം വിളിക്കാത്തതില്‍ സര്‍ക്കാരിന് കള്ളക്കളിയെന്ന് സതീശന്‍; ‘യോഗം വിളിച്ചാല്‍ ഒറ്റ ദിവസത്തില്‍ പ്രശ്നങ്ങള്‍ തീര്‍ക്കാം’ ഇതിപ്പോ ഏത് തീവ്രവാദത്തില്‍ പെടും? ഞങ്ങള്‍ ദ്വീപ്ക്കാരെ ചെയ്യാത്ത തെറ്റിന് തിവ്രവാദികള്‍ ആക്കാന്‍ ശ്രമം നടത്തിയപ്പോ ഉണ്ടായ ആ ഒരു മനസ്സുഖമുണ്ടല്ലോ നിങ്ങള്‍ക്ക് അതിപ്പോ പോടാ പാട്ടേലിന്റെ സ്വന്തം നാട്ടുക്കാരെ തന്നെ ഇനി തീവ്രവാദി എന്ന് വിളിക്കേണ്ടി വരുന്നൊരു അവസ്ഥയായി മാറിയിരിക്കുന്നു…?

‘ഇതാണ് പറയുന്നത് പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന് ‘ ഈ കമ്പനി വല്ല അബ്ബാസിന്റെയോ ഹയിരുന്നിസ്സയുടേയോ ആയിരുന്നേങ്കില്‍ എന്താവുമായിരുന്നു പ്രചാരണത്തിന്റെ അവസ്ഥ? മയക്കു മരുന്ന് ജിഹാദ് എന്ന പേര് വന്നേനെ, ഇതിനെ ഇപ്പൊ എന്ത് പേരിട്ടു വിളിക്കും…?

 

RELATED ARTICLES

Most Popular

Recent Comments