അരി സഞ്ചിയില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

0
110

തൊടുപുഴക്ക് സമീപം തെക്കും ഭാഗത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. കോട്ടയം പാലാ സ്വദേശി ജോമാനാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. അരിസഞ്ചിക്കുള്ളില്‍ ഒളിപ്പിച്ച്‌ ബൈക്കില്‍ കടത്തുകയായിരുന്നു കഞ്ചാവ്.

ജോമോനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജീവന്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജോമോനെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.