കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം

0
69

കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫിലെ നീതു ചാർളി യുഡിഎഫിലെ ദേവകുമാറിനെ പരാജയപ്പെടുത്തി. നീതു ചാർളിക്ക് ഏഴ്‌ വോട്ടും ദേവകുമാറിന് ആറ്‌ വോട്ടുമാണ് ലഭിച്ചത്.

പ്രസിഡന്റായിരുന്ന എം വി അമ്പിളിക്കെതിരെ ജൂലൈ 28ന് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം വിജയിക്കുകയും പ്രസിഡന്റ്‌ പുറത്താവുകയും ചെയ്‌തിരുന്നു. യുഡിഎഫിനൊപ്പമായിരുന്ന ജിജി സജി എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു.

തുടർന്ന് ആഗസ്റ്റ് 10ന് വൈസ് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസവും വിജയിച്ചിരുന്നു. നേരത്തെ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ജിജി സജി വിജയിച്ചിരുന്നു. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നീതു ചാർളിക്ക് എൽഡിഎഫ് നേതൃത്വത്തിൽ സ്വീകരണം നൽകി.

സിപിഐ എം ഏരിയ സെക്രട്ടറി ശ്യാംലാൽ, സിപിഐ മണ്ഡലം സെക്രട്ടറി പി ആർ ഗോപിനാഥൻ, എ ദീപുകുമാർ, കെ രാജേഷ്, ബ്ലോക്ക് പ്രസിഡന്റ്‌ ജിജി സജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തുളസിമണിയമ്മ, വർഗീസ് ബേബി, സുജാത അനിൽ, പ്രസന്ന രാജൻ, രാഹുൽ വെട്ടൂർ എന്നിവർ പങ്കെടുത്തു.