പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലയുടെ ചിത്രങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് ചോര്‍ത്തി നൽകിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശിയായ ജിതേന്ദര്‍ സിങ്ങിനെയാണ് ബംഗളൂരുവില്‍ വെച്ച് അറസ്റ്റിലായത്. സൗത്തേണ്‍ കമാന്‍ഡന്‍റ് മിലിട്ടറി ഇന്‍റലിജന്‍സും ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ജിതേന്ദര്‍ അറസ്റ്റിലായത്. തന്ത്ര പ്രധാനമേഖലകളുടെ ചിത്രങ്ങള്‍ ഇയാള്‍ ഐഎസ്ഐക്കും മറ്റും അയച്ചുനല്‍കിയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍, ബാര്‍മര്‍ മിലിറ്റര്‍ സ്റ്റേഷന്, സൈനിക വാഹനവ്യൂഹം എന്നിവയുടെ ചിത്രങ്ങള്‍ പാക് ഏജന്‍സിക്ക് നല്‍കിയെന്നാണ് ആരോപണം. സൈനിക യൂണിഫോം ധരിച്ച് ആള്‍മാറാട്ടം നടത്തിയാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. ബംഗളൂരുവില്‍ വസ്ത്ര നിര്‍മാണ ശാലയില്‍ ജോലി ചെയ്യവേയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.