എ സി യുള്ള ആനവണ്ടിയിലിരുന്ന്, കായൽ കാഴ്ച കണ്ട് ‘ശാപ്പിടാം’, ആദ്യത്തെ കെ എസ് ആർ ടി സി റെസ്റ്ററന്റ് വൈക്കത്ത്

0
84

കേരളത്തിലെ ആദ്യത്തെ കെ എസ് ആർ ടി സി എ സി റെസ്റ്ററന്റ് വൈക്കം കായലിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കും. ആദ്യമായാണ് കെ എസ് ആർ ടി സി ബസ് റെസ്റ്ററന്റ് ആയി മാറുന്നത്. കാ​യ​ലോ​ര ബീ​ച്ചി​ല്‍ കെ.​ടി.​ഡി.​സി മോ​ട്ട​ല്‍ വ​ള​പ്പി​ലാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​നം റ​സ്​​റ്റാ​റ​ന്‍​റാ​യി ഒ​രു​ങ്ങു​ന്ന​ത്. സി.​കെ. ആ​ശ എം.​എ​ല്‍.​എ​യു​ടെ ആ​സ്​​തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന്​ 50 ല​ക്ഷം രൂ​പ ഇ​തി​ന്​ അനുവദിച്ചിരുന്നു.

​പ​ഴ​യ കെ.​എ​സ്.​ആ​ര്‍.​ടി ബ​സി​ല്‍ ഇ​രു​നി​ല​യി​ലാ​യി 45 ഇ​രി​പ്പി​ട​ങ്ങ​ള്‍ ഉ​ണ്ട്. താ​ഴ​ത്തെ നി​ല​യി​ലെ എ.​സി റ​സ്​​റ്റാ​റ​ന്‍​റി​ല്‍ 20 ഇ​രി​പ്പി​ട​ങ്ങ​ളും മു​ക​ളി​ല്‍ നോ​ണ്‍ എ.​സി​യി​ല്‍ 25 ഇ​രി​പ്പി​ട​ങ്ങ​ളും. റ​സ്​​റ്റാ​റ​ന്‍​റി​ന്​ പു​റ​ത്ത്​ ഒ​രു​ക്കു​ന്ന പൂ​ന്തോ​ട്ട​ത്തി​ല്‍ 30 പേ​ര്‍​ക്ക് ഇ​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ക്കാം. കാ​യ​ല്‍​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.