അഫ്‌ഗാനിൽ നിന്നും അദാനിയുടെ തുറമുഖം വഴി കടത്താൻ ശ്രമിച്ച 19,000 കോടിയുടെ ഹെറോയിൻ ഗുജറാത്തിൽ പിടിയിൽ

0
148

അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തിൽ വൻ ഹെറോയിൻ വേട്ട. തുറമുഖം വഴി കടത്താൻ ശ്രമിച്ച് 19,000 കോടിയുടെ ഹെറോയിൻ പിടികൂടി. അഫ്‌ഗാനിൽ നിന്നും കപ്പൽ മാർഗം എത്തിയ ഹെറോയിൻ ഡി ആർ ഐ സംഘമാണ് പിടികൂടിയത്. ഇന്ത്യയുടെ ഹെറോയിൻ  വേട്ടയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തുക മതിപ്പുള്ള  വേട്ടയാണ് നടന്നത്. നിലവിൽ താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാനിൽ നിന്നുമാണ് ഹെറോയിൻ എത്തിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് അഫ്ഘാൻ ടാൽക് (പൗഡർ) എന്ന പേരിൽ വന്ന കൺസൈൻമെന്റിലാണ് ഹെറോയിൻ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ചെന്നൈ സ്വദേശികളായ ദമ്പതികളും, ആകാൻ സ്വദേശികളായ ഡൽഹി വാസികളായ ചിലരും ഇതിനോടകം ഏജൻസിയുടെ പിടിയിലായിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വലിയ ഹെറോയിൻ കടത്തിനെ സംബന്ധിച്ചുള്ള കൂടുതലാ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖം വഴി അഫ്‌ഗാനിൽ നിന്നും ഇത്രയുമധികം ഹെറോയിൻഎങ്ങനെ വന്നു എന്നതും സംശയകരമാണ്. നിലവിൽ താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാനിൽ നിന്നുമാണ് ഹെറോയിൻ എത്തിയതെന്നതും ഏറെ ജാഗ്രതയോടെ അന്വേഷിക്കേണ്ട വിഷയമാണ്. ഗുജറാത്ത് തീരം വഴിയാണ് രാജ്യത്തെ ഏറ്റവും വലിയ കടത്ത് നടക്കുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്തിൽ സുരക്ഷയിൽ പാളിച്ചയുണ്ടാകുന്നുണ്ടോ എന്നും പരിശോധിക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.