കോന്നിയിൽ കോൺഗ്രസിലും, ബിജെപിയിലും കൂട്ടരാജി, പ്രവർത്തകർ സി പി ഐ എമ്മിലേക്ക്

0
138

കേരളത്തിലെ പ്രതിപക്ഷ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് പ്രവർത്തകരുടെ രാജി തുടരുന്നു . കോന്നിയിൽ അതുംമ്പുകുളത്ത് നിരവധി കുടുംബങ്ങൾ കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കോൺഗ്രസ്സിൽ നിന്ന് മാത്രമല്ല, ബിജെപിയിൽ നിന്നും പ്രവർത്തകർ രാജി വെച്ച് സി പി ഐ എമ്മിൽ ചേരുകയാണ്. കോൺഗ്രസ്സിൽ നിന്നും ബി ജെ പി യിൽ നിന്നും സി പി ഐ എമ്മിലേക്ക് വന്ന ഇരുപത്തിയഞ്ച് കുടുംബങ്ങളെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.ജെ തോമസ് ചെങ്കൊടി നൽകി സ്വീകരിച്ചു.