കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു, രണ്ട് പൈലറ്റുമാർ മരിച്ചു

0
60

ജമ്മു കശ്മീരിലെ ഉധംപുരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു. ചൊവ്വാഴ്ച രാവിലെ നിരീക്ഷണപ്പറക്കലിനിടെയാണ് പാനിടോപ്പിൽ അപകടമുണ്ടായതെന്ന് ‘എൻഡിടിവി’ റിപ്പോർട്ട് ചെയ്തു. മേജര്‍ രോഹിത് കുമാര്‍, മേജര്‍ അനുജ് രാജ്പുത് എന്നിവരാണ് മരിച്ചത്.  അപകടമുണ്ടായ ഉടന്‍ നാട്ടുകാരും ജമ്മു പൊലീസും പിന്നാലെ സൈന്യവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

പരിക്കേറ്റ രണ്ട് പൈലറ്റുമാരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചു. കനത്ത മഞ്ഞില്‍ കാഴ്‌ച തടസപ്പെട്ടാണ് ഹെലികോപ്‌റ്റര്‍ ഇടിച്ചിറക്കിയതെന്നാണ് വിവരം. പരിശീലന പറക്കലിനിടെയാണ് ചീറ്റ ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണതെന്നാണ് പ്രാഥമിക നിഗമനം.