ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ച​മ​ഞ്ഞ് ബൈ​ക്ക് യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍

0
60

ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ച​മ​ഞ്ഞ് ബൈ​ക്ക് യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ട്ട​യം സ്വ​ദേ​ശി ബി​നോ​യിയെയാണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊലീസ് പിടികൂടിയത്. ഇ​യാ​ള്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ആ​റ്റി​ങ്ങ​ല്‍ ആ​ലം​കോ​ട് സ്വ​ദേ​ശി സ​ലിം എ​ന്ന​യാ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

 

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ബൈ​ക്ക് യാ​ത്രി​ക​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട യു​വാ​വ് പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ്ര​കോ​പി​ത​നാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ വേ​ഷം. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ അ​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​ത്. അക്രമി ബിനോയി ആണെന്ന് കാട്ടി വിവിധ ട്രാൻസ്‌ജെൻഡർ സംഘടനകളും പൊലീസിന് തെളിവ് നൽകിയിരുന്നു.