ആ നുണയും പൊളിഞ്ഞു, കരുവന്നൂർ ബാങ്ക് ക്രമക്കേട്; കാണാതായെന്ന് മാധ്യമങ്ങൾ പറഞ്ഞ സുജേഷ് വീട്ടിൽ തിരിച്ചെത്തി

0
101

കറുവണ്ണൂരിൽ നിന്നും കാണാതായെന്ന് സംശയിച്ച യുവാവ് വീട്ടിൽ തിരിച്ചെത്തി. കരുവന്നൂർ സ്വദേശി സുജേഷിനെയാണ് കഴിഞ്ഞ ദിവസം കാണാതായത്.കരിവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചയാളാണ് സുജേഷ്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പരാതി ഉന്നയിച്ച യുവാവിനെ കാണാനില്ലെന്നായിരുന്നു മാധ്യമങ്ങൾ വാർത്ത നൽകിയത്.

വൻ ദുരൂഹതയും സി പി ഐ എം ബന്ധവും ഒക്കെ സൃഷ്ടിക്കാൻ നോക്കിയ മാധ്യമങ്ങൾക്ക് ഇക്കുറി നിരാശയാണ് ഫലം. താൻ കണ്ണൂർ പോയിരുന്നതാണെന്നും, മൊബൈൽ സ്വിച്ച് ഓഫ് ആയതിനാലാണ് ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ പോയതെന്നും സുജേഷ് കണ്ണാട്ട് വ്യക്തമാക്കി. തന്റെ യാത്രയും ബാങ്കിലെ പ്രശ്നങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. വീട്ടുകാര്‍ ഭയപ്പെട്ടതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.