Friday
9 January 2026
21.8 C
Kerala
HomeKeralaഎ വിജയരാഘവനെ ശിഖണ്ഡിയെന്ന് അധിക്ഷേപിച്ച് കെ സുധാകരൻ, കെപിസിസി അധ്യക്ഷന്റെ തനി നിറം പുറത്ത്, പ്രതിഷേധം...

എ വിജയരാഘവനെ ശിഖണ്ഡിയെന്ന് അധിക്ഷേപിച്ച് കെ സുധാകരൻ, കെപിസിസി അധ്യക്ഷന്റെ തനി നിറം പുറത്ത്, പ്രതിഷേധം ശക്തമാകുന്നു

സി പി ഐ എം സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ വിജരാഘവനെ “ശിഖണ്ഡിയെന്ന് ” ആക്ഷേപിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പാലാ ബിഷപ്പിന്റെ വർഗീയ പ്രസ്താവനയെ ചൊല്ലിയുള്ള ചോദ്യത്തിന് വാർത്താസമ്മേളനത്തിൽ സി പി ഐ എമ്മിന്റെ നിലപാടിനെ വിമർശിക്കവെയാണ് കെ സുധാകരന്റെ ആക്ഷേപം. ട്രാൻസ്‌ജെൻഡർ വിഭാഗത്തെ മോശം ജനതയായി ചിത്രീകരിക്കുന്നതാണ് കെ സുധാകരന്റെ ആക്ഷേപം.

സാമൂഹിക നീതിയും തുല്യതയും ഇപ്പോഴും പിടികിട്ടാത്ത സമസ്യയായി തുടരുന്ന കോൺഗ്രസ്സിന്റെ തനി നിറമാണ് കെ സുധാകരന്റെ വാക്കുകളിലൂടെ പുറത്ത് വന്നത്. സമത്വവും, സാമൂഹിക നീതിയും നാഴികയ്ക്ക് നാല്പത് വട്ടം വിളിച്ചു കൂവുന്ന കോൺഗ്രസ്സ് നേതാക്കളുടെ ഉള്ളിലിരുപ്പാണ് പുറത്ത് വന്നത്. രാഷ്ട്രീയ വിമർശനത്തിന് സമൂഹത്തിലെ ഒരു വിഭാഗം ജനതയെ താറടിച്ച് കാണിക്കാനാണ് സുധാകരൻ ശ്രമിച്ചത്. പാലാ വിഷയത്തിൽ, കോൺഗ്രസ്സ് കുളം കലക്കി മീൻ പിടിക്കാൻ നോക്കിയെങ്കിലും അത് നടക്കാതെ വന്നതോടെയാണ് വ്യക്തി അധിക്ഷേപങ്ങളിലേക്ക് കാര്യങ്ങൾ മാറിയത്.

ശിഖണ്ഡിയെ മുന്നിൽ നിർത്തി യുദ്ധം ചെയ്യുന്നത് ശരിയാണോ എന്നും അതാണ് വിജയരാഘവനെ മുന്നിൽ നിർത്തി സിപിഐഎം ചെയ്യുന്നത് എന്നായിരുന്നു സുധാകരന്റെ അധിക്ഷേപം. കെ പി സി സി അധ്യക്ഷന്റെ അധിക്ഷേപത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉയരുകയാണ്.ട്രാൻസ്‌ജെൻഡർ സമൂഹത്തെ പരസ്യമായി അധിക്ഷേപിച്ച കെ സുധാകരന്റെ പ്രസ്താവന പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. രാഷ്ട്രീയ വിമർശനങ്ങൾക്ക് സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നും, മര്യാദയില്ലാത്ത രാഷ്ട്രീയ നേതാവാണ് കെ സുധാകരനെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് പ്രസ്താവന എന്നും വിമർശനം ഉയരുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments