ബിജെപി പത്തനംതിട്ട മുൻ ജില്ലാ ജനറൽ സെക്രട്ടറി സിപിഐ എമ്മിനൊപ്പം

0
63

ബിജെപി പത്തനംതിട്ട ജില്ലാ മുൻ ജനറൽ സെക്രട്ടറിയും കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയുമായ ടി എൻ ചന്ദ്രശേഖരൻ സിപിഐ എമ്മിനൊപ്പം. ദീർഘകാലമായുള്ള ആർഎസ്‌എസ്‌, ബിജെപി ബന്ധമുപേക്ഷിച്ചാണ്‌ ചന്ദ്രശേഖരൻ സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്‌.

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ചന്ദ്രശേഖരനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.