സ്‌കൂൾ തുറക്കുന്നതിന് വിപുലമായ തയ്യാറെടുപ്പുകൾ, 23 ന് ഉന്നതതല യോഗം

0
68

കേരളത്തിലെ വിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസവകുപ്പ്‌ ആരംഭിച്ചു. നവംബർ മാസം ഒന്നാം തീയതിയോടെ സ്‌കൂളുകൾ തുറക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കൃത്യമായ തയ്യാറെടുപ്പുകളാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം 23ന്‌ ചേരും.

എത്ര വിദ്യാർഥികളെ ക്ലാസിലിരുത്താം, കോവിഡ്‌ പ്രതിരോധം ഉറപ്പാക്കാൻ എന്തുചെയ്യണം തുടങ്ങിയ പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. ആരോഗ്യം, പൊലീസ്‌, തദ്ദേശം തുടങ്ങിയ വകുപ്പുകളുമായി ആലോചിച്ച്‌ പ്രാഥമിക നിർദേശം മന്ത്രി യോഗത്തിൽ അവതരിപ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജുമായും പ്രാഥമിക ചർച്ച നടത്തി. തീരുമാനം ഒക്ടോബർ 15നു മുമ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. മുന്നൊരുക്കത്തിന്‌ പൊതുജനപിന്തുണയും അഭ്യർഥിച്ചിട്ടുണ്ട്‌.