Wednesday
17 December 2025
31.8 C
Kerala
HomeKeralaമലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നിക്കാഹ് നടത്തിയവർക്കെതിരെ കേസെടുത്തു

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നിക്കാഹ് നടത്തിയവർക്കെതിരെ കേസെടുത്തു

മലപ്പുറം കരുവാരക്കുണ്ടില്‍ പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയവര്‍ക്കെതിരെ കേസ്. ബാലവിവാഹ നിരോധനനിയമപ്രകാരം ഭര്‍ത്താവ്, രക്ഷിതാക്കള്‍, മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരേയാണ് കരുവാരക്കുണ്ട് പൊലീസ് കേസെടുത്തത്.ഞായറാഴ്ചയായിരുന്നു ചടങ്ങുകള്‍. അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷലഭിക്കാവുന്ന കുറ്റമാണിത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments