സ്ത്രീധനം കൊടുക്കുകയോ, വാങ്ങുകയോ ചെയ്താൽ ബിരുദം നഷ്ടമാകും , സ്ത്രീധനത്തിനെതിരെ കാലിക്കറ്റ് സർവ്വകലാശാല

0
110

സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ കാലിക്കറ്റ് സർവ്വകലാശാല. സ്ത്രീധനം വാങ്ങുന്നതിനും കൊടുക്കുന്നതിനുമെതിരെ സത്യവാങ്മൂലം നൽകണമെന്ന് സർവ്വകലാശാല വ്യക്തമാക്കി. കാലിക്കറ്റ് സർവ്വകലാശാലയുടെ സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവർണ്ണർ ആരിഫ് ഖാന്റെ നിർദേശത്തോട് കൂടിയാണ് നടപ്പാക്കിയത്.

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന് വിദ്യാർത്ഥിയും രക്ഷിതാവും എഴുതി നൽകണം. ഭാവിയിൽ സ്ത്രീധനം വാങ്ങിയാൽ ബിരുദം തിരിച്ച്‌ നൽകണമെന്നും സ്ത്രീധന വിരുദ്ധ സത്യവാങ്മൂലത്തിൽ പറയുന്നു.സർവ്വകലാശാലയിൽ ബിരുദ പ്രവേശത്തിനുള്ള ഒന്നും രണ്ടും ഘട്ട അലോട്ട്‌മെന്റുകളെ തുടർന്ന് പ്രവേശന നടപടി പുരോഗമിക്കുകയാണ് നിലവിൽ പ്രവേശനം നേടിയവരിൽ നിന്നും സത്യവാങ്മൂലം സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.