കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നരവയസുകാരി മരിച്ചു

0
54

കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നരവയസുകാരി മരിച്ചു. എറണാകുളം പാനായിക്കുളത്ത്‌ മഹേഷ്‌‐സോന ദമ്പതികളുടെ മകൾ മീനാക്ഷിയാണ് മരിച്ചത്. ഞാറാഴ്‌ച വൈകിട്ട്‌ മൂന്ന്‌ മണിയോടെയായിരുന്നു സംഭവം.

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന്‌ വീട്ടുകാർ അന്വേഷിച്ചതോടെയാണ്‌ കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ മുങ്ങികിടക്കുന്ന നിലയിൽ മീനാക്ഷിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.