മാധ്യമങ്ങൾ സുരേഷ് ​ഗോപിയെ വെളുപ്പിക്കുന്നു ; കുറിപ്പുമായി ഹരീഷ് പേരടി

0
60

ഭിക്ഷാടന മാഫിയയിൽ നിന്ന് പെൺകുട്ടിയെ നടനും ബിജെപി എംപിയുമായ സുരേഷ് ​ഗോപി രക്ഷിച്ചുവെന്ന വാർത്തകൾ വൈറലായതിന് പിന്നാലെ പ്രതികരണവുമായി സിനിമാ താരം ഹരീഷ് പേരടി. ഭീകര തള്ളു തള്ളി ഒരു വർഗീയ വാദിയെ മാധ്യമങ്ങൾ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നവെന്ന് ആരോപിക്കുന്ന ഫെയിസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് താരം നിലപാട് വ്യക്തമാക്കിയത്.

കുറിപ്പിന്റെ പൂർണരൂപം

 

 

എന്തൊരു വെളുപ്പിക്കലാണിത് , വാർത്ത വായിച്ചാൽ മനസ്സിലാകുന്നത് സുരേഷ് ഗോപി ഭിക്ഷാടനമാഫിയയുമായി ഏറ്റുമുട്ടി കുഞ്ഞിനെ രക്ഷിച്ച് ഇക്കണ്ട കാലമത്രയും വളർത്തി വലുതാക്കി ഒടുവിൽ ശുഭം എന്ന് എഴുതിയതായാണ്.

എന്നാൽ സത്യമതല്ല എന്ന് മനോരമ വ്യക്തമാക്കുന്നു. തെരുവിൽ നിന്നും കുഞ്ഞിനെ എടുത്ത് വളർത്തിയ തങ്കമ്മ കിടപ്പിലായതോടെ അവരുടെ കയ്യിൽ നിന്നും കുഞ്ഞ് വീണ്ടും തെരുവിൽ എത്തുന്നു. അവിടെ നിന്ന് നാട്ടുകാർ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ സഹായത്തോടെ കുഞ്ഞിനെ ആലുവയിലെ ശിശുക്ഷേമസമിതിയിലാക്കുന്നു. ഒരിക്കൽ അവിടെ ഷൂട്ടിങ്ങിനായി ചെന്ന സുരേഷ് ഗോപി ആ കുഞ്ഞുമായി ഫോട്ടോ എടുക്കുന്നു. അത്രയേ ഉള്ളൂ. അതിനാണ് ഭീകര തള്ളു തള്ളി ഒരു വർഗീയ വാദിയെ മാധ്യമങ്ങൾ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത്.