നിശാപാർട്ടി : മലയാളികളടക്കം 28 പേർ ബംഗളുരുവിൽ അറസ്റ്റിൽ

0
123

അനധികൃതമായി നിശാപാർട്ടി സംഘടിപ്പിച്ച മലയാളികളടക്കം 28 പേരെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ആനേക്കൽ ഗ്രീൻ വാലി റിസോർട്ടിലാണ് ലഹരി പാർട്ടി സംഘടിപ്പിച്ചത്. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചിൽ നടത്തിയത്. അറസ്റ്റിലായവരിൽ നാല് യുവതികൾ മലയാളികളാണ്. മൂന്ന് ആഫ്രിക്കൻ സ്വദേശികളും പിടിയിലായിട്ടുണ്ട്. ലഹരിവസ്തുക്കളും മയക്കുമരുന്നും റിസോർട്ടിൽ നിന്ന് കണ്ടെത്തി.

ഐടി ജീവനക്കാരും കോളേജ് വിദ്യാർത്ഥികളുമാണ് പിടിയിലായ മലയാളികൾ. സമൂഹമാധ്യമങ്ങൾ വഴിയാണ് പാർട്ടിയിലേക്ക് ആളുകളെ എത്തിച്ചത്. നിരോധിത 14 ബൈക്കുകൾ, ഏഴ് കാറുകൾ എന്നിവയും പിടിച്ചെടുത്തവയിൽപ്പെടുന്നു.