അമൃത മഹോത്സവം; പുരാവസ്തു വകുപ്പിന്റെ ആഘോഷങ്ങൾക്ക് തിങ്കളാഴ്ച തുടക്കം

0
115

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പുരാവസ്തു വകുപ്പ് തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ഇന്നു(20 സെപ്റ്റംബർ) തുടക്കം. ശ്രീപാദം കൊട്ടാരത്തിൽ വൈകിട്ട് മൂന്നിനു നടക്കുന്ന ചടങ്ങിൽ പുരാവസ്തു – പുരാരേഖ – മ്യൂസിയം, തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

‘സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ജനായത്ത ഭരണസങ്കൽപ്പവും എന്ന വിഷയത്തിലാണു പുരാവസ്തു വകുപ്പ് ജില്ലയിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തും.