ത്രിപുരയിലെ സിപിഐ(എം) പ്രവർത്തകരെ സഹായിക്കുന്നതിന്‌ സെപ്റ്റംബർ സംസ്ഥാനവ്യാപകമായി 25ന്‌ ധനശേഖരണം നടത്തും

0
67

ബിജെപിയുടെ ഫാസിസ്‌റ്റ്‌ ആക്രമണം നേരിടുന്ന ത്രിപുരയിലെ സിപിഐ(എം) പ്രവർത്തകരെ സഹായിക്കുന്നതിന്‌ സെപ്റ്റംബർ 25ന്‌ സംസ്ഥാനവ്യാപകമായി സിപിഐ(എം) പ്രവർത്തകർ ധനശേഖരണം നടത്തും. ധനശേഖരണത്തിൽ എല്ലാ പാർടി അംഗങ്ങളും സംഭാവന നൽകി സഹകരിക്കണം. ഹുണ്ടിക വഴിയും ധനം സമാഹരിക്കും. സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കും ഓഫീസുകൾക്കും വസ്തുവകകൾക്കും നേരെ കൊടിയ ആക്രമണമാണ്‌ ബിജെപി നടത്തുന്നത്‌.

പ്രതിപക്ഷ നേതാവ്‌ മണിക്‌ സർക്കാർ അടക്കം നേതാക്കളും പ്രവർത്തകരും ആക്രമണത്തിനിരയായി. ഫാസിസ്റ്റുകളുടെ ഏത് തരത്തിലുള്ള കടന്നാക്രമണങ്ങളെയും പാർട്ടി എല്ലാ നിലയിലും അതിശക്തമായി പ്രതിരോധിക്കും. ത്രിപുരയിലെ പാർട്ടി സഖാക്കളെ സഹായിക്കേണ്ടത് ഈ സാഹചര്യത്തിൽ നമ്മുടെ അടിയന്തിര കടമയാണ്. മുഴുവൻ പാർട്ടി സഖാക്കളും ബന്ധുക്കളും അനുഭാവികളും ത്രിപുര ധനസമാഹരണത്തിന് രംഗത്തിറങ്ങണമെന്ന് സിപിഐഎം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.