Sunday
11 January 2026
26.8 C
Kerala
HomeKeralaആലപ്പുഴയിൽ പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

ആലപ്പുഴയിൽ പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

ആലപ്പുഴ നഗരത്തിൽ കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പാലസ്‌ വാർഡിൽ സരസ്വതി മന്ദിരം എന്ന വീട്ടിലെ പരിസരം വൃത്തിയാക്കുന്നതിനിടയിൽ, കെട്ടിടം പൊളിച്ചപ്പോളാണ്‌ അസ്‌ഥികൂടം കണ്ടെത്തിയത്‌.

രണ്ട്‌ തലയോട്ടികളും എല്ലുകളും അടങ്ങുന്ന അസ്‌ഥികൂടമാണ്‌ ലഭിച്ചത്‌. കെട്ടിടം ദീർഘനാളുകളായി ഉപയോഗിച്ചിരുന്നില്ല. മുമ്പ്‌ പലപ്പോഴും വാടകയ്‌ക്ക്‌ നൽകിയിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അസ്‌ഥികൂടത്തിൽ രേഖപ്പെടുത്തലുകൾ ഉള്ളതിനാൽ മുമ്പ്‌ ഇവിടെ വാടകയ്‌ക്ക്‌ താമസിച്ച ഡോക്‌ടർ പഠനാവശ്യത്തിന്‌ ഉപയോഗിച്ചതാകമെന്നും സംശയമുണ്ട്‌. ഡോക്‌ടറുമായി സംസാരിച്ച ശേഷമേ ഇതിൽ വ്യക്‌തത വരുത്താനാകൂ എന്ന്‌ പൊലീസ്‌ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments