ക്വാളിറ്റി അഷുറൻസ് കേരളത്തിന് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ, കേരളം ലീഡ്‌സ്

0
92

നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് ഏറ്റവും കൂടുതൽ കരസ്ഥമാക്കിയ സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ട് പുരസ്‌കാരങ്ങൾ. ലോക രോഗി സുരക്ഷാ ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ദേശീയ തലത്തില്‍ നാഷണല്‍ എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ച നഗര പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ കേരളം ഒന്നാം സ്ഥാനത്തും പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു.കോവിഡ് കാലത്തും കേരളം നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 93 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രമുള്ളതില്‍ ഇതുവരെ 33 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും 849 പ്രാഥമിക ആരോഗ്യ കേന്ദ്രമുള്ളതില്‍ ഇതുവരെ 78 പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനുമാണ് എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ചത്. കേരളത്തിന്റെ ആരോഗ്യ രംഗത്തിന് ദേശീയ തലത്തിൽ ലഭിക്കുന്ന മറ്റൊരു അംഗീകാരം കൂടിയാണ് എൻ ക്യൂ എ എസ് പുരസ്കരങ്ങൾ.