ഇതിഹാസ താരം പെലെ വീണ്ടും ആശുപത്രിയിൽ

0
119

ഇതിഹാസ ഫുട്ബോൾ താരം പെലെ വീണ്ടും ആശുപത്രിയിൽ. ആസിഡ് റിഫ്ലക്സ് കാരണം താരത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബ്രസീൽ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വൻകുടലിലെ മുഴ നീക്കം ചെയ്യാനായാണ് ഈ മാസം ആദ്യം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. തൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു എന്നും ഇപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും പെലെ തന്നെ അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രായമായതിനാൽ മികച്ച ശുശ്രൂഷ നൽകണമെന്നതിനാലാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.