കണ്ണൂർ വിമാനത്താവളം ; ദമ്പതികളിൽനിന്ന്‌ 1.42 കോടി രൂപയുടെ സ്വർണം പിടികൂടി

0
77

അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ദമ്പതികളിൽനിന്ന്‌ മൂന്നുകിലോ സ്വർണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും കസ്റ്റംസുമാണ് 1.42 കോടി രൂപയുടെ സ്വർണം പിടികൂടിയത്.

വടകര സ്വദേശി മൻസൂർ പറമ്പത്തും ഭാര്യ സഫീനയുമാണ് സ്വർണം കടത്തിയത്. ഷാർജയിൽനിന്ന് ഗോ എയർ വിമാനത്തിലാണ് ഇരുവരും കണ്ണൂരിലിറങ്ങിയത്. മൻസൂർ പാന്റിന്റെ ബെൽട്ടിലും സഫീന ദേഹത്തും ഒളിപ്പിച്ചാണ് ദ്രവ രൂപത്തിലാക്കിയ സ്വർണം കടത്തിയത്. സ്വർണക്കടത്ത് വിവരം ചോർന്നതോടെയാണ് ഡിആർഐ വിമാനത്താവളത്തിലെത്തി ഇരുവരെയും പരിശോധിച്ച് സ്വർണം കണ്ടെടുത്തത്.