Sunday
11 January 2026
28.8 C
Kerala
HomeKeralaവ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ സംസ്ഥാന വ്യാപക തട്ടിപ്പ്, മൂന്ന് കാസർകോട്ടുകാർ പിടിയിൽ

വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ സംസ്ഥാന വ്യാപക തട്ടിപ്പ്, മൂന്ന് കാസർകോട്ടുകാർ പിടിയിൽ

വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ സംസ്ഥാന വ്യാപകമായി പണം തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ സമദാനി (32), മുഹമ്മദ് നജീബ് (28), മുഹമ്മദ് നുമാന്‍ (37) എന്നിവരെയാണ് കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇവർക്കെതിരെ കേരളത്തിലെ മറ്റ് ജില്ലകളിലും സമാന കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം രണ്ടിനാണ് ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളില്‍ നിന്ന് വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സംഘം പണം തട്ടിയത്. കേരള ബാങ്കിന്‍റെ മങ്ങാട്ടുപറമ്പ, പിലാത്തറ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍ നിന്നും 40,000 ത്തോളം രൂപയാണ് വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ ഇവർ പിന്‍വലിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നാല് എടിഎം കൗണ്ടറുകളില്‍ നിന്നും പ്രതികള്‍ പണം പിന്‍വലിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എടിഎം കൗണ്ടറുകളില്‍ സ്കിമ്മര്‍ പോലുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ച്‌ ഉടമകളുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന പ്രതികള്‍ പിന്നീട് ഇവ ഉപയോഗിച്ച്‌ വ്യാജ എടിഎം കാര്‍ഡുകള്‍ നിര്‍മ്മിച്ച്‌ പണം തട്ടിയെടുക്കുകയായിരുന്നു. പ്രതികളുടെ സ്ഥിരം രീതി. അന്വേഷണത്തിനുശേഷം കൂടുതൽ കേസുകൾ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments