കെ സി വേണുഗോപാലിനെതിരെയുള്ള പീഡന ദൃശ്യങ്ങൾ, വസ്ത്രങ്ങളുൾപ്പടെ ഫോറൻസിക് പരിശോധനയ്ക്ക്, അന്തം വിട്ട് നേതാക്കൾ

0
89

എ ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സോളാർ കേസിലെ പരാതിക്കാരി നൽകിയ പീഡന പരാതിയിൽ ഫോറൻസിക് പരിശോധനയ്‌ക്കൊരുങ്ങി സി ബി ഐ. കെ.സി വേണുഗോപാലിനെതിരെ കൈമാറിയ തെളിവുകളാണ് സിബിഐ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുക. ലൈംഗിക പീഡന ദൃശ്യങ്ങൾ, ശബ്ദ സംഭാഷണങ്ങൾ, ചികിത്സ രേഖകൾ, വസ്ത്രങ്ങൾ എന്നിവയാണ് പരാതിക്കാരി അന്വേഷണ സംഘത്തിന് സമർപ്പിച്ചത്.

കൈമാറിയ തെളിവുകളുടെ ആധികാരികത പരിശോധിക്കാനാണ് സിബിഐ ഫോറൻസിക് പരിശോധനയ്ക്ക് തയ്യാറാകുന്നത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം കെ സി വേണുഗോപാലിനെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സി ബി ഐ യുടെ നീക്കമെന്നാണ് വ്യക്തമാകുന്നത്. തിരുവനന്തപുരം സിബിഐ യൂണിറ്റിലെ ഡിവൈഎസ്പി രൺധീർ സിംഗ് ഷഖാവത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

സംസ്ഥാന ക്രൈം ബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചത് എന്നാൽ പരാതിക്കാരിയുടെ ആവശ്യത്തെത്തുടർന്ന് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. അന്ന് ക്രൈം ബ്രാഞ്ചിന് നൽകാതിരുന്ന പല തെളിവുകളും പരാതിക്കാരി സി ബി ഐ ക്ക് നൽകിയിരുന്നു. ഇതോടൊപ്പം മൊഴിയിൽ ഉറച്ച് നിൽക്കുക കൂടി ചെയ്യുന്നതോടെ കോൺഗ്രസ്സ് നേതൃത്വവും അങ്കലാപ്പിലായി. കെ സി വേണുഗോപാലിനെ കൂടാതെ ഉമ്മൻ ചാണ്ടി,ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, എ പി അനിൽകുമാർ, അടൂർ പ്രകാശ് എന്നിവർക്കെതിരെയും തെളിവുകളും പരാതിക്കാരി നൽകിയിട്ടുണ്ട്.

പുനഃസംഘടനയിലെ പ്രതിസന്ധികളെ കൂടി കണക്കിലെടുത്താൽ കെ സി വേണുഗോപാലിനെതിരെ തക്കം പാർത്തിരിക്കുന്ന എ ഐ ഗ്രൂപ്പുകൾക്ക് സുവർണ്ണാവസരം ഉണ്ടാകുകയാണെന്നാണ് സൂചന. കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ എന്നീ പുതിയ ഗ്രൂപ്പിന്റെ നേതാക്കൾക്ക് വലിയ തിരിച്ചടിയാകും ഫോറൻസിക് റിപ്പോർട്ട്. എന്തായാലും വരും ദിവസങ്ങളിലും കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോരിന്റെ കടുത്ത നീക്കങ്ങളാകും നടക്കുക എന്ന് വ്യക്തം.