സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ ഓഫ്‌ലൈൻ രീതിയിൽ നടത്താൻ സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി.സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ചത്. എസ് എസ് എൽ സി പരീക്ഷയുൾപ്പടെ നടത്തിയതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ പരീക്ഷ ഓഫ്‌ലൈൻ രീതിയിൽ നടത്തണമെന്നാവശ്യപ്പെട്ടത്.ഓൺലൈൻ രീതിയിൽ പരീക്ഷ നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും, എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ സംവിധാനത്തിൽ വേണ്ട രീതിയിൽ പരീക്ഷയെ നേരിടാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി.