പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; 31 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

0
51

പത്തനംതിട്ടയിലെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ 31 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടി. കേരളത്തിലും ആന്ധ്രയിലുമുള്ള ആസ്തികളാണ് കണ്ടുകെട്ടിയത്. 14 കോടിയുടെ സ്വര്‍ണവും രണ്ട് കോടിയുടെ വാഹനവും ഭൂമിയുമാണ് പിടിച്ചെടുത്തത്. ആഗസ്ത് 10ന് പോപ്പുലര്‍ ഫിനാന്‍സ് എം.ഡിയും ഉടമയുമായ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ തോമസ്, മകളും സി ഇ ഒയുമായ റിനു മരിയം എന്നിവരെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. നിരവധി ഇടങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും വിദേശത്ത് അടക്കം നിരവധി നിക്ഷേപങ്ങളുണ്ടെന്നും ഇ ഡി കണ്ടെത്തിയിരുന്നു. 2000 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണക്കാക്കുന്നുണ്ട്. കള്ളപ്പണം നിക്ഷേപിച്ച്‌ നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ച്‌ വിശദ പരിശോധന നടത്തുന്നുണ്ട്.