പ്ലസ് വൺ പരീക്ഷ : സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

0
87

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓഫ്‌ലൈൻ രീതിയിൽ നടത്താനുള്ള അനുമതി തേടി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ഓൺലൈൻ പരീക്ഷ സംഘടിപ്പിക്കുന്നതിന് പരിമിതികൾ നില നിൽക്കെ ഓഫ്‌ലൈൻ രീതിയിൽ പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നുണ്ട്. ഓൺലൈൻ രീതിയെക്കാൾ കോവിഡ് സാഹചര്യത്തിലും പ്രായോഗികമായി നടപ്പിലാക്കി വിജയിച്ച ഓഫ്‌ലൈൻ രീതി അനുവദിക്കണമെന്നും എസ് എസ് എൽ സി പരീക്ഷയുടേത് ഉൾപ്പടെയുള്ള ഉദാഹരണം ചൂണ്ടിക്കാട്ടി സർക്കാർ വാദിക്കുമെന്നാണ് ലഭിക്കുന്ന സൂചന. രാജ്യത്ത് ഒക്ടോബറിൽ മൂന്നാം തരംഗം ഉണ്ടാകുന്നതിന് മുൻപ് തന്നെ ഈ രീതിയിൽ പരീക്ഷകൾ പൂർത്തീകരിക്കുമെന്നും സർക്കാർ വ്യക്തമാകുന്നു.