BREAKING… തൃത്താലയിൽ കോൺഗ്രസ്സ് ലീഗ് തമ്മിലടി, മോന്തയടിച്ച് പൊളിക്കുമെന്ന് പ്രസിഡന്റിന് ലീഗ് ഭീഷണി,വിഡിയോ പുറത്ത്

0
154

തൃത്താല മണ്ഡലത്തിലെ കോൺഗ്രസ്സ് അടിമുടി ലീഗിന് അടിമപ്പെട്ടു കഴിഞ്ഞെന്ന് വ്യക്തമാക്കുകയാണ് പുറത്ത് വരുന്ന വിവരങ്ങൾ. മണ്ഡലത്തിലെ പട്ടിത്തറ പഞ്ചായത്തിലെ കോൺഗ്രസ്സ് ലീഗ് കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. “തന്റെ വാർഡിലെ കാര്യങ്ങളിൽ ഇടപെട്ടാൽ മുഖം അടിച്ചു പൊളിക്കുമെന്നാണ് ലീഗ് കൗൺസിലറിന്റെ ഭീഷണി.വാക്സിനേഷൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യം വാക്ക് തർക്കത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തൃത്താലയിലെ പട്ടാമ്പിയിലും യു ഡി എഫ് പരിചയപ്പെട്ടതോടെ ലീഗും കോൺഗ്രസ്സും തമ്മിൽ ഇടർച്ചയിലാണ്. ഇപ്പോൾ അതിന്റെ പ്രതികരണങ്ങൾ മറനീക്കി പുറത്ത് വരുകയാണ്. കോൺഗ്രസ്സാണ് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലുള്ളത് ആ പ്രസിഡന്റിനെ മറ്റു അംഗങ്ങൾക്ക് മുന്നിൽവെച്ച് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.