കേരളത്തിന്റെ സൈന്യത്തിന് സർക്കാരിന്റെ കരുതൽ 584 പേർക്ക് വീടുകൾ നൽകി

0
76

കേരളത്തിന്റെ സൈന്യമായി മാറിയ തീരദേശ ജനതയെ നെഞ്ചോട് ചേർത്ത് പിടിക്കുകയാണ് സർക്കാർ. പുനർഗേഹം പദ്ധതിയുടെ ഭാഗമായി 584 കുടുംബങ്ങൾക്ക് വീടുകളുടെ താക്കോൽദാനം നടന്നു. സംസ്ഥാനതല താക്കോൽ ദാനവും ഗൃഹപ്രവേശ ചടങ്ങും തിരുവനന്തപുരത്ത് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എട്ടു ജില്ലകളിലാണ് വീടുകൾ നിർമ്മിച്ച് നൽകിയത്. പദ്ധതിക്കായി 2450 കോടി രൂപ സർക്കാർ ചെലവഴിക്കുമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുട്ടത്തറയിലുൾപ്പടെ ഫ്ലാറ്റ് സമുച്ഛയങ്ങൾ നൽകിയിരുന്നു. തീരദേശ മേഖലയുടെ വികസനത്തുടർച്ചയുടെ ഭാഗമായാണ് പുനർഗേഹം പദ്ധതിയിലൂടെ പുനരധിവാസം ഉറപ്പാക്കുന്നത്.

മുപ്പത്തിമൂന്ന്‌ മണ്ഡലത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ 308 വീടിന്റെയും 276 ഫ്ലാറ്റിന്റെയും താക്കോൽ കൈമാറി. തിരുവനന്തപുരം 72, കൊല്ലം 53, ആലപ്പുഴ 68, എറണാകുളം 12, തൃശൂർ 50, മലപ്പുറം 21, കോഴിക്കോട് 14, കണ്ണൂർ 18 എന്നിങ്ങനെയാണ്‌ വീട്‌ കൈമാറി‌യത്‌. തിരുവനന്തപുരം കാരോട്ട്‌ 128 ഫ്ലാറ്റിന് 12.8 കോടിയും ബീമാപള്ളിയിൽ 20 ഫ്ലാറ്റിന് 2.4 കോടിയും മലപ്പുറം പൊന്നാനിയിൽ 128 ഫ്ലാറ്റിന് 13.7 കോടി രൂപയും ചെലവിട്ടു